നേരത്തെ ഇൗഡൻ ​ഗാർഡൻസിൽ ഡൽഹിയെ വൻമാർജിനിൽ പരാജയപ്പെടുത്തിയ കൊൽക്കത്ത അതിലും മികച്ച വിജയമാണ് ഇന്ന് ആ​ഗ്രഹിക്കുന്നത്.

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ​ഗൗതം ​ഗംഭീർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ശേഷം ഡൽഹി ഡയർഡെവിൾസ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ദില്ലിയിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് പുതിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിൽ ഡൽഹി നേരിടുന്നത്. 

നേരത്തെ ഇൗഡൻ ​ഗാർഡൻസിൽ ഡൽഹിയെ വൻമാർജിനിൽ പരാജയപ്പെടുത്തിയ കൊൽക്കത്ത അതിലും മികച്ച വിജയമാണ് ഇന്ന് ആ​ഗ്രഹിക്കുന്നത്. നേര്‍ക്കുനേര്‍ വരുന്ന 2 ടീമുകളുടെയും അവസ്ഥ ഏറെ വ്യത്യസ്തമാണ്. സീസണിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ഡൽഹി സ്ഥാനമൊഴിഞ്ഞ നായകന്‍ ഗൗതം ഗംഭീറിനെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത .പ്രതിഫലത്തിനൊത്ത പ്രകടനം പുറത്തെടുക്കാത്തഗ്ലെന്‍ മാക്സ്‍‍വെലിനും ഇന്നത്തെ മത്സരം വെല്ലുവിളിയാണ്.

കോളിന്‍ മൺറോയുടെയുംക്രിസ് മോറിസിന്‍റെയും മടങ്ങിവരവ് തള്ളിക്കളയാനാകില്ല. നായകനായുള്ള അരങ്ങേറ്റത്തിൽ ടീമിനെപ്രചോദിപ്പിക്കാന്‍ മലയാളിയായ ശ്രേയസ് അയ്യര്‍ ഏറെ അധ്വാനിക്കേണ്ടിവരുമെന്ന് ഉറപ്പ്. ആറ് കളിയിൽ മൂന്ന് വീതം ജയവും തോൽവിയുമുള്ള നൈറ്റ് റൈഡേഴ്സ് സ്പിന്‍ കരുത്തിലൂടെ മേൽക്കൈ തുടരാനാകും ശ്രമിക്കുക. പരിക്കുമായി കളിക്കുന്ന ആന്ദ്രേ റസ്സല്‍ പന്തെടുത്തില്ലെങ്കിലും , ബാറ്റ്സ്മാനായി ടീമിലുണ്ടാകും.പഞ്ചാബിനെതിരായ തോൽവിക്ക്ശേ ഷം ലഭിച്ച ആറ് ദിവസത്തെ വിശ്രമവും കാര്‍ത്തിക്കിനും കൂട്ടര്‍ക്കും ആശ്വാസമാകും.