കൊളംബോ: ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖര ഓടിച്ച ജീപ്പിടിച്ച് 28കാരൻ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അറസ്റ്റിന് ശേഷം താരത്തെ ജാമ്യത്തിൽ വിട്ടയച്ചു. നാലുദിവസത്തിനകം കുലശേഖര കോടതയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണം.
കുലശേഖര തെറ്റുകാരനല്ലെന്നും താരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 34കാരനായ കുലശേഖര 173 ഏകദിനത്തിലും 21 ടെസ്റ്റുകളിലും കളിച്ചിട്ടുണ്ട്.












