ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിയെ അറിയാന്‍ അവസാന ദിവസം വരെ കാത്തിരിക്കണം. നാലാം ദിനത്തില്‍ തന്നെ വിജയവുമായി പരമ്പര കീശയിലാക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങള്‍ക്കുമേല്‍ മഴ വില്ലനായി പെയ്തിറങ്ങി.

കൊളംബോ: ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിയെ അറിയാന്‍ അവസാന ദിവസം വരെ കാത്തിരിക്കണം. നാലാം ദിനത്തില്‍ തന്നെ വിജയവുമായി പരമ്പര കീശയിലാക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങള്‍ക്കുമേല്‍ മഴ വില്ലനായി പെയ്തിറങ്ങി.

സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചില്‍ ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരുടെ പ്രകടനമായിരുന്നു നാലാം ദിവസത്തെ സവിശേഷത. ആദില്‍ റഷീദിന്റെ പന്തില്‍ കരുണരത്നെയെ പുറത്താക്കാന്‍ കീറ്റണ്‍ ജെന്നിംഗ്സും ബെന്‍ ഫോക്സും ചേര്‍ന്നെടുത്ത ക്യാച്ചായിരുന്നു കാണികള്‍ക്ക് ശരിക്കും വിരുന്നായത്.

മത്സരത്തിന്റെ 28-ാം ഓവറിലായിരുന്നു ഇരുവരും ചേര്‍ന്നുള്ള കൂട്ടായ്മയില്‍ മനോഹരമായ ക്യാച്ച് പിറന്നത്. ആദില്‍ റഷീദിനെ സ്വീപ് ചെയ്യാന്‍ ശ്രമിച്ച കരുണരത്നെയുടെ ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച കീറ്റണ്‍ ജെന്നിംഗ്സ് അതിന് കഴിയില്ലെന്ന് ഉറപ്പായതോടെ ഒറ്റകൈകൊണ്ട് പന്ത് ഉയര്‍ത്തിവിടുകയായിരുന്നു.

Scroll to load tweet…

വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്സിന്റെ റിഫ്ലെക്സ് കൂടിയായപ്പോള്‍ അത് മനോഹര ക്യാച്ചായി മാറുകയും ചെയ്തു. 301 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലങ്കക്ക് മത്സരത്തില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ അവസാനദിനം 75 റണ്‍സ് കൂടി വേണം.