Asianet News MalayalamAsianet News Malayalam

ശ്രീലങ്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ജഡേജയ്ക്ക് പകരക്കാരനായി

Sri Lanka vs India 2017 Axar Patel replaces Ravindra Jadeja in India squad
Author
First Published Aug 9, 2017, 2:44 PM IST

കൊളംബോ: ശനിയാഴ്ച തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഐസിസി ജഡേജയെ ഐസിസി ഒരു ടെസ്റ്റില്‍ നിന്ന് വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടം കൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ അക്ഷര്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

പല്ലേക്കലയിലാണ് ലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന ടെസ്റ്റില്‍ ഇന്ത്യ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അന്തിമ ഇലവനില്‍ അവസരം നല്‍കാനാണ് സാധ്യത.

ആദ്യ രണ്ട് ടെസ്റ്റിലും കുല്‍ദീപിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ കുല്‍ദീപ് മികവ് കാട്ടിയിരുന്നു.

Follow Us:
Download App:
  • android
  • ios