ശ്രീലങ്ക ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് 47.2 ഓവറില്‍ 206 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 76 റണ്‍സെടുത്ത മാത്യൂ വാഡെ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയുള്ളു. ക്യാപ്റ്റന്‍ സ്‌മിത്ത് 30 റണ്‍സും ജോര്‍ജ്ജ് ബെയ്‌ലി 27 റണ്‍സുമെടുത്ത് പുറത്തായി. 9.2 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അമില അപോണ്‍സോയാണ് ഓസീസിന് തകര്‍ത്തത്. തിസര പെരേര മൂന്നും എയ്ഞ്ചലോ മാത്യൂസ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ശ്രീലങ്ക 48.5 ഓവറില്‍ 288 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 69 പന്തില്‍ 69 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും 57 റണ്‍സെടുത്ത എയ്‌ഞ‌്ചലോ മാത്യൂസും 54 റണ്‍സെടുത്ത കുശാല്‍ പെരേരയുമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ദിനേഷ് ചാന്ദിമാല്‍ 48 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയിംസ് ഫോക്ക്നര്‍, ആദം സാമ്പ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു.

പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ എയ്‌ഞ്ചലോ മാത്യൂസാണ് മാന്‍ ഓഫ് ദ മാച്ച്.

പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ഓഗസ്റ്റ് 28ന് ദാംബുള്ളയില്‍ നടക്കും.