Asianet News MalayalamAsianet News Malayalam

തോല്‍വിക്കു പിന്നാലെ ലങ്കന്‍ താരങ്ങളെ നാണംകെടുത്തി ആരാധകര്‍

srilankan fans turn hostile after heavy defeat
Author
First Published Aug 20, 2017, 10:31 PM IST

കൊളംബോ: ഇന്ത്യക്കെതിരായ ദയനീയ പരാജയത്തിനു പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന് പുതിയ നാണക്കേട്‍. മല്‍സര ശേഷം ഡ്രസിംഗ് റൂമിനു പുറത്ത് ആരാധകര്‍ താരങ്ങളെ കൂവി വരവേറ്റു. സ്റ്റേഡിയം വിട്ട 50ഓളം ആരാധകര്‍ ടീം ബസിനടുത്തെത്തി മുദ്രവാക്യങ്ങളും വിളിച്ചു. പ്രതിഷേധക്കാരെ പൊലിസ് സ്ഥലത്തുനിന്നു നീക്കിയ ശേഷമാണ് താരങ്ങള്‍ക്ക് ഹോട്ടലിലേക്ക് മടങ്ങാനായത്. ശ്രീലങ്കയുയര്‍ത്തിയ 217 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 21 ഓവര്‍ ബാക്കി നില്‍ക്കേ 9 വിക്കറ്റിനാണ് വിജയിച്ചത്. 

1996ലെ തങ്ങളുടെ ക്രിക്കറ്റ് പൈതൃകം തിരികെ വേണമെന്നായിരുന്നു ഡ്രസ്സിംഗ് റൂമിനും ടീം ബസിനും മുന്നില്‍ തടിച്ചുകൂടിയ ആരാധകരുടെ പ്രധാന ആവശ്യം. 1996 രണതുംഗയുടെ നേതൃത്വത്തില്‍ ശ്രീലങ്ക ലോകകപ്പ് നേടിയിരുന്നു.
  
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ത്തിന് ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പിന്നാലെ ഇന്ന് നടന്ന ഏകദിനത്തിലും തോറ്റതാണ് ആരാധകരെ ചൊടിപ്പിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പിച്ചതിനാല്‍ ജയസാധ്യതയുണ്ടെന്ന് നായകന്‍ ഉപുല്‍ തരംഗ മല്‍സരത്തിന് മുമ്പ് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios