പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾകായിക മേളയിൽ 258 പോയിന്‍റുമായി എറണാകുളം ജില്ല ചാമ്പ്യന്മാരായി. പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. 184 പോയിന്‍റുമായി പാലക്കാടും 110 പോയിന്‍റുമായി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സ്കൂളുകളിൽ 75 പോയിന്‍റുമായി കോതമംഗലം മാർ ബേസിൽ കിരീടം നേടിയപ്പോൾ 63 പോയിന്‍റുമായി കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ രണ്ടാമതും 57 പോയിന്‍റുമായി പാലക്കാട് പറളി സ്കൂൾ മൂന്നാമതും എത്തി. ആദ്യമായാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂൾ രണ്ടാം സ്ഥാനത്തെത്തുന്നത്.

അവസാനദിനം നടന്ന റിലേ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും സ്വർണം കരസ്ഥമാക്കി.