ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ അയക്കാതിരുന്ന തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് ഉറപ്പുള്ള ടീമിനെയാണ്, കഴിഞ്ഞ ഗെയിംസിലെ പ്രകടനത്തിന്റെ പേരില്‍ തഴഞ്ഞത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തീരുമാനം നിരാശാജനകമാണ്.
ദില്ലി: ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ അയക്കാതിരുന്ന തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് ഉറപ്പുള്ള ടീമിനെയാണ്, കഴിഞ്ഞ ഗെയിംസിലെ പ്രകടനത്തിന്റെ പേരില്‍ തഴഞ്ഞത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തീരുമാനം നിരാശാജനകമാണ്. നാലോ എട്ടോ വര്‍ഷം മുന്‍പുള്ള ഇന്ത്യന്‍ ടീം അല്ല, ഇപ്പോഴത്തേത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ വേദിയില്‍ കളിക്കാന്‍ ലഭിച്ച അവസരം ഒളിംപിക് അസോസിയേഷന്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നം കോണ്‍സ്റ്റന്‍ന്റൈന്‍ പറഞ്ഞു.
അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമിനെ അനാവശ്യമായി പുകഴ്ത്തുന്നതിനെയും കോണ്‍സ്റ്റാന്റൈന്‍ വിമര്‍ശിച്ചു. എന്തിനാണ് ഒരു മത്സരം പോലും ജയിക്കാത്തൊരു ടീമിനെ ഇങ്ങനെ പുകഴ്ത്തുന്നതെന്ന് എനിക്കറിയില്ല. ആതിഥേയരല്ലായിരുന്നെങ്കില്‍ അവര്‍ ലോകകപ്പിന് യോഗ്യതപോലും നേടില്ലായിരുന്നു. പിന്നീട് ഇന്ത്യന്‍ ആരോസിനൊപ്പം ഐ ലീഗില്‍ കളിച്ചെങ്കിലും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ മാനദണ്ഡപ്രകാരം ഇന്ത്യക്ക് ഗെയിംസ് യോഗ്യത ഉണ്ടെങ്കിലും, ജക്കാര്‍ത്തയിലേക്ക് ടീമിനെ അയക്കേണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസം 18നാണ് ഇന്തൊനേഷ്യയില്‍ ഏഷ്യന്‍ ഗെയിംസ് തുടങ്ങുന്നത്.
