ദില്ലി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് കോൺസ്റ്റന്‍റൈന്‍ രാജിവച്ചു. ഏഷ്യന്‍ കപ്പിൽ ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. 2015ൽ ചുമതയേൽക്കുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 173ാം സ്ഥാവനത്തായിരുന്ന ഇന്ത്യയെ 97ലേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് രാജി. 

ബഹ്‍‍റൈനെതിരായ   തോൽവിക്ക് പിന്നാലെ ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ പുറത്തായിരുന്നു. യുഎഇയും തായ്‍‍ലന്‍ഡും ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തി. ഏഷ്യന്‍ കപ്പ് ചരിത്രത്തിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിന് സമനില മാത്രം മതിയായിരുന്ന ഇന്ത്യക്ക് 90ആം മിനിറ്റില്‍ നായകന്‍ പ്രണോയ് ഹാള്‍ഡറിന്‍റെ പിഴവാണ് തിരിച്ചടിയായത്.