കൊച്ചി: അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ പെനാല്‍റ്റി വിധിക്കാത്ത റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍. പെനാല്‍റ്റി ലഭിച്ചിരുന്നുവെങ്കില്‍ കളിയുടെ ഗതി തന്നെ മാറുമായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പലരും അവരുടെ മികച്ച ഫോമിലെത്തിയിട്ടില്ലെന്നും വരും മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് കൊപ്പല്‍ കൊച്ചിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അത്‌ലറ്റിക്കോക്കെതിരെയുള്ള മല്‍സരത്തില്‍ ബെല്‍ഫാര്‍ട്ടിനെ ബോക്സിനുള്ളില്‍ വീഴ്ത്തുന്നത് വളരെ വ്യക്തമായി ടീവി റിപ്ലേയില്‍ കാണാം.എന്നിട്ടും റഫറി പെനാല്‍റ്റി അനുവദിക്കാതിരുന്നത് അത്ഭുപ്പെടുത്തിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കൊപ്പല്‍ പറഞ്ഞു.
റിനോ ആന്റോ, സി.കെ.വിനീത് എന്നിവരുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട്. ഏഴ് അറ്റാക്കര്‍മാരെ നിശ്ചിച്ചപ്പോള്‍ ഒരു ഫുള്‍ ബാക്കിനെ മാത്രം തെരഞ്ഞെടുത്തതിനെ കുറിച്ച് കോച്ചിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. അയര്‍ലണ്ടിന് വേണ്ടി മല്‍സരിക്കാന്‍ പോയ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്,14-ാം തീയതിയിലെ മല്‍സരത്തിനെത്തുമെന്നും സ്റ്റീവ് കൊപ്പല്‍ പറഞ്ഞു.
