ജംഷഡ്പുര്‍: കൊപ്പലാശാന്റെ ചുണക്കുട്ടികളുടെ ഇരട്ട പ്രഹരം ബ്ലാസ്റ്റേഴ്സിന്റെ ചിറകരിഞ്ഞു. ഇൻജുറി ടൈമിൽ (94’) മാർക്ക് സിഫ്നിയോസിലൂടെ ഒരു ഗോൾ മടക്കിയെന്ന ആശ്വാസം മാത്രമാണ് സന്ദർശകർക്കു ബാക്കിയാകുന്നത്. ഗാലറി നിറഞ്ഞ ആരാധകർക്കു മുന്നിൽ സ്വന്തം നാട്ടിലെ ആദ്യജയം ജംഷഡ്പുർ എഫ്സിക്കു സ്വന്തം. 

ആദ്യ ഇലവനിൽ നാലു മാറ്റങ്ങളുമായി ഇറങ്ങിയ കേരളത്തിന് ആ മാറ്റങ്ങളൊന്നും പ്രയോജനപ്പെട്ടില്ല. 22–ാം മിനിറ്റിലെ ഹെഡ്‌ഡർ മാറ്റനിർത്തിയാൽ ഇയാൻ ഹ്യൂം തികഞ്ഞ പരാജയമായിരുന്നു. ഡേവിഡ് ജെയിംസിന്റെ വരവോടെ ലഭിച്ച പുത്തനുണര്‍വ്വില്‍ കിട്ടിയ ജയത്തിന്റെ അമിതഭാരം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ കാണാമായിരുന്നു. 

കളത്തിലേക്കു നോക്കിത്തുടങ്ങും മുൻപേ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ആദ്യഗോൾ പിറന്നു. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് ബ്ലാസ്റേറേഴ്സിനെതിരെ ജംഷഡ്പുർ എഫ്സി 22ാം സെക്കന്റില്‍ നേടിയ ഗോള്‍ . 31–ാം മിനിറ്റ്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പിഴവ് വീണ്ടും കൊപ്പലിന്റെ കുട്ടികൾ മുതലെടുത്തു. 

തോൽവിയോടെ 14 പോയിന്റുമായി മഞ്ഞപ്പട ആറാം സ്ഥാനത്തുതന്നെ തുടരുമ്പോള്‍ . 13 പോയിന്റുമായി കൊപ്പലിന്റെ നിര ഒരു സ്ഥാനം മെച്ചപ്പെടുത്തി.