പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്ക് കുറയ്ക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ച ദിവസം സ്റ്റീവ് സ്‌മിത്തിനെ തേടി ഒരു ആശ്വാസവാര്‍ത്ത. 

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്ക് കുറയ്ക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ച ദിവസം സ്റ്റീവ് സ്‌മിത്തിനെ തേടി ഒരു ആശ്വാസവാര്‍ത്ത. സ്‌മിത്തിനെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ സിക്സ്ത് ലേലത്തില്‍ സ്വന്തമാക്കി. പ്ലാറ്റിനം കാറ്റഗറിയിലുള്ള സ്‌മിത്തിനെ ഒരു കോടിയിലധികം രൂപയ്ക്കാണ് ടീം പാളയത്തിലെത്തിച്ചത്. പാക് താരങ്ങളായ മാലിക്കും അഫ്രിദിയും സ്‌മിത്തിനൊപ്പം ടീമിലുണ്ട്. 

അടുത്ത വര്‍ഷം ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്ലിലും കളിക്കാനാകും എന്നതിനാല്‍ സ്‌മിത്തിന് വലിയ ആശ്വാസവാര്‍ത്തയാണിത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് സ്‌മിത്ത് മികവ് കാട്ടാനും ദേശീയ ടീമിലേക്ക് മടങ്ങിവരാനും ഇത് വഴിതെളിച്ചേക്കും. മാര്‍ച്ച് 29ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് അവസാനിക്കും

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനുമുള്ള വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ന് വ്യക്തമാക്കിയിരുന്നു. സമീപകാലത്തെ ഓസീസ് ടീമിന്റെ മോശം പ്രകടനം കാരണം ഇന്ത്യക്കെതിരായ പരമ്പരയിൽ ഇരുവർക്കും അവസരം നൽകണം എന്ന് ആയിരുന്നു കളിക്കാരുടെ സംഘടനയുടെ ആവശ്യം. ഈ ആവശ്യമാണ് ഇന്ന് തള്ളിയത്.