ചരിത്രം കുറിച്ച് ബ്രോഡ്; 400 ക്ലബിലെത്തുന്ന രണ്ടാം ഇംഗ്ലീഷ് താരം

First Published 23, Mar 2018, 6:04 PM IST
stuart broad to enter 400 wicket club in test
Highlights
  • ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം

ഓക്‌ലന്‍ഡ്: ന്യൂസീലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമായി ബ്രോഡ്. കരിയറിലെ 115-ാം ടെസ്റ്റില്‍ 26 റണ്‍സെടുത്ത ടോം ലഥാനെ വോക്സിന്‍റെ കൈകളിലെത്തിച്ചാണ് 400 ക്ലബില്‍ ബ്രോഡ് പേരെഴുതിച്ചേര്‍ത്തത്. 

ഇംഗ്ലണ്ടിന് വേണ്ടി 121 ഏകദിനങ്ങളില്‍ 178 വിക്കറ്റുകളും 56 ടി20യില്‍ 65 വിക്കറ്റുകളും സ്റ്റുവര്‍ട്ട് ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്. 135 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 526 വിക്കറ്റുകള്‍ നേടിയിട്ടുള്ള ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ഇംഗ്ലണ്ട് താരം. 800 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 

loader