കൊല്‍ക്കത്ത: സര്‍ ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍റെ ബാറ്റിംഗ് ശരാശരി 109.42 ആണെന്ന് പുതിയ പഠനം. ടെസ്റ്റില്‍ ഓസീസ് ഇതിഹാസത്തിന്‍റെ ശരാശരി 99.94 എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്‍റാണ് മികച്ച താരത്തെ കണ്ടെത്താന്‍ പഠനം നടത്തിയത്. സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും പഠനത്തില്‍ ഉത്തരമായി. 

ബാറ്റിംഗ് ശരാശരി മാനദണ്ഡമാക്കി മികച്ച താരത്തെ കണ്ടെത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പഠനം. ബാറ്റിംഗ് ശരാശരി, സ്ഥിരത, വ്യത്യസ്ത എതിര്‍ ടീമുകളുമായുള്ള പ്രകടനം, ഇന്നിംഗ്സ് ദൈര്‍ഘ്യം‍, എന്നിവ പരിഗണിച്ചാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. 50 മത്സരങ്ങളിലധികം കളിച്ച താരങ്ങളെയാണ് പഠനവിധേയമാക്കിയത്. സച്ചിനെക്കാള്‍ മികച്ച താരം ബ്രാഡ്മാന്‍ ആണെന്നാണ് പഠന നിഗമനം.