മൊഹാലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ബാറ്റ് കൊണ്ട് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യാ രഹാനെ. മൊഹാലി ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യനായി പുറത്താവുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ വിജയത്തിലേക്കുള്ള റൂട്ട് ക്ലിയറാക്കിയത് സ്ലിപ്പില്‍ രഹാനെയെടുത്ത അത്യുജ്ജ്വല ക്യാച്ചായിരുന്നു.

ഇംഗ്ലണ്ട് നിരയിലെ വിശ്വസ്തനായ ജോ റൂട്ടിനെ പുറത്താക്കാനായി രഹാനെയ എടുത്ത ക്യാച്ചാണ് വിജയത്തിലേക്കുള്ള ഇന്ത്യന്‍ വഴി എളുപ്പമാക്കിയത്. ജഡേജയുടെ പന്തിലായിരുന്നു 78 റണ്‍സെടുത്ത റൂട്ടിനെ സ്ലിപ്പില്‍ രഹാനെ പിടികൂടിയത്. റൂട്ടും ഹമീദും നിലയുറപ്പിച്ചിരുന്നെങ്കില്‍ രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യന്‍ ലക്ഷ്യം ഇനിയും ഉയര്‍ന്നേനെ. ബാറ്റിംഗിലെ നിരാശ രഹാനെ അങ്ങനെ ഫീല്‍ഡിംഗില്‍ തീര്‍ത്തു.