ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സംസാരവിഷയമാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയും അഡ്‌ലെയ്ഡില്‍ റെക്കോഡ് ക്യാച്ച് പ്രകടനവും താരത്തെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സംസാരവിഷയമാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയും അഡ്‌ലെയ്ഡില്‍ റെക്കോഡ് ക്യാച്ച് പ്രകടനവും താരത്തെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. എന്നാലിപ്പോള്‍, മുന്‍ ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ വിമര്‍ശനത്തിന് ഇരയായിരിക്കുകയാണ് താരം. പന്ത് ഓസ്‌ട്രേലയിന്‍ താരം പാറ്റ് കമ്മിന്‍സിനെ സ്ലെഡ്ജ ചെയ്ത് ഗവാസ്‌കര്‍ക്ക് അത്ര ബോധിച്ചില്ല. 

കമ്മന്‍സിനെ സ്ലഡ്ജ് ചെയ്തത് ഒഴിവാക്കേണ്ടിയിരുന്നുവെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സ്വന്തം ടീമംഗങ്ങളോട് സംസാരിക്കുന്നത് പോലെയാണ് പന്ത് കമ്മന്‍സിനോട് സംസാരിച്ചത് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. 'കമോണ്‍ പാറ്റ്' എന്നാണ് പന്ത് കമ്മിന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ പറഞ്ഞത്. ഇങ്ങനെ ഒരിക്കലും എതിര്‍ ടീം അംഗത്തോട് പറയുതായിരുന്നുവെന്ന് ഗവാസ്‌കര്‍. പ്രത്യേകിച്ച് പേസ് ബൗളര്‍മാരോട്. കമ്മിന്‍സ് ഇതൊരിക്കലും മറക്കാന്‍ വഴിയില്ല. പേസുള്ള പിച്ചാണ് പെര്‍ത്തിലേത്. കുമ്മിന്‍സ് അവിടെ തിരിച്ചടിക്കും. പന്ത് കരുതിയിരിക്കേണ്ടി വരുമെന്നും ഗവാസ്‌കര്‍. 

പ്രതിരോധത്തിലൂന്നി കളിച്ച പാറ്റ് കമ്മിന്‍സിനെ പന്ത് സ്ഥിരം പരാമര്‍ശങ്ങളുമായി ശല്യം ചെയ്തിരുന്നു. ഷോട്ടുകള്‍ കളിക്കുന്നിലെന്ന് കമ്മിന്‍സിനോട് പന്ത് ചോദിക്കുന്നത് ബ്രോഡ്കാസ്റ്റര്‍ സ്റ്റംപ് മൈക്ക് മാത്രം കേള്‍പ്പിച്ച ഒരോവറില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…