Asianet News MalayalamAsianet News Malayalam

വീണ്ടും കോലിക്കും ശാസ്ത്രിക്കുമെതിരെ ഒളിയമ്പുമായി സുനില്‍ ഗവാസ്‌കര്‍

അടുത്തിടെ തുര്‍ച്ചയായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ പിന്തുണച്ചും വിമര്‍ശിച്ചും ഗവാസ്‌കറുണ്ടായിരുന്നു. ഇന്നും ഗവാസ്‌കര്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി.

Sunil Gavaskar on Virat Kohli and Ravi Shastri
Author
Melbourne VIC, First Published Dec 23, 2018, 6:23 PM IST

മെല്‍ബണ്‍: അടുത്തിടെ തുര്‍ച്ചയായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ പിന്തുണച്ചും വിമര്‍ശിച്ചും ഗവാസ്‌കറുണ്ടായിരുന്നു. ഇന്നും ഗവാസ്‌കര്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ പരമ്പര നഷ്ടമായാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കണമെന്ന് ഗവാസ്‌കര്‍ നിര്‍ദേശിച്ചു. 

ആദ്യ ടെസ്റ്റില്‍ വിജയിച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പിന്നാലെ കോലിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ടീമിനെ തെരഞ്ഞെടുക്കുന്നതിലും കോലിയുടെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടു. കോലി നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിത്വമാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അത് ഈ പരമ്പരയില്‍ തെളിഞ്ഞ് വരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടീം സെലക്ഷനുകളും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതുമെല്ലാം കണക്കിലെടുത്ത് ഈ തീരുമാനങ്ങള്‍ക്കെല്ലാം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ടെസ്റ്റില്‍, അശ്വിന്‍ പരിക്കേറ്റത്തിനെ തുടര്‍ന്ന് ജഡേജയെ കളിപ്പിക്കാതെ ഇന്ത്യ ഇറങ്ങിയത് തോല്‍വിയ്ക്ക് കാരണമായി എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കോലിയെയും രവി ശാസ്ത്രിയെയും ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios