ശരാശരി ഇന്ത്യ ക്രിക്കറ്റ് ആരാധകനോട് ഇഷ്താരത്തെക്കുറിച്ച് ചോദിച്ചാല്‍ ആദ്യമെത്തുന്ന ഉത്തരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നായിരിക്കും. ഇനി അല്‍പം ന്യൂജെന്‍ ആരാധകനാണെങ്കില്‍ ആദ്യം പറയുന്ന പേര് വിരാട് കോലിയുടേതുമായിരിക്കും. എന്നാല്‍ ചോദ്യം ബോളിവുഡിലെ 'ചൂടന്‍' താരം സണ്ണി ലിയോണാടാണെങ്കില്‍ ഉത്തരം അല്‍പം വ്യത്യസ്തമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് സണ്ണി തന്റെ ഇഷ്ട ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ടീമിന്റെയും ഐപിഎല്ലിലെയും നായകസ്ഥാനങ്ങള്‍ നഷ്ടമായി ക്യാപ്റ്റന്‍ കൂളല്ലാതായി മാറിയ എംഎസ് ധോണി ആണ് തന്റെ ഇഷ്ട ക്രിക്കറ്റ് താരമെന്ന് ഒരു ആദാറകന്റെ ചോദ്യത്തിനുള്ള മറുപടിയായി സണ്ണി വെളിപ്പെടുത്തിയത്.

Scroll to load tweet…
Scroll to load tweet…

ഇഷ്ടപ്പെട്ട ക്രിക്കറ്റ് ടീം ഇന്ത്യ തന്നെയാണെന്നും സണ്ണി പറഞ്ഞു. ഐ.പി.എല്ലില്‍ കോമഡി താരം സുനില്‍ ഗ്രോവര്‍ക്കൊപ്പം കമന്റേറ്ററുടെ വേഷവും അണിഞ്ഞിരുന്നു സണ്ണി ലിയോണ്‍.