അങ്കത്തട്ടില്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ നെറോക എഫ്‌സി

First Published 6, Apr 2018, 7:01 PM IST
super cup 2018 kerala blasters vs neroca fc live
Highlights
  • മത്സരം രാത്രി എട്ടിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍

ഭുവനേശ്വര്‍: ഐഎസ്എല്ലിലേറ്റ ദയനീയ തോല്‍വിക്ക് സൂപ്പര്‍ കപ്പില്‍ പകരംവീട്ടാനിറങ്ങുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പര്‍ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക എഫ്‌സിയാണ് ബ്ലാസ്റ്റേഴിന്റെ എതിരാളികള്‍. രാത്രി എട്ടിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്സ് എങ്ങനെ ഐ ലീഗ് കരുത്തരെ തളയ്ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച ബെര്‍ബറ്റോവ്, ഗുഡ്‌ജോണ്‍, ഇയാന്‍ ഹ്യൂം തുടങ്ങിയവര്‍ ഇപ്പോള്‍ ടീമിനൊപ്പമില്ല. വിങ്ങില്‍ അതിവേഗ മുന്നേറ്റങ്ങള്‍ നടത്താന്‍ പ്രാപ്തനായ ജാക്കിചന്ദ് സിംഗും ടീമിലില്ല. അതിനാല്‍ അഭിമാനം കാക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് നന്നായി വിയര്‍ത്ത് കളിക്കേണ്ടിവരുമെന്ന് ഉറപ്പ്.

ഐഎസ്എല്ലില്‍ നിന്ന് വ്യത്യസ്തമായി യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും ഇന്ന് ജെയിംസ് ടീമിനെ ഇറക്കുക. ഋഷി ദത്ത്, ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ആദ്യ ഇലവനില്‍ എത്തിയേക്കും. അതേസമയം അവസാന അഞ്ചു മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത് എന്നത് നെറോകയ്ക്ക് കരുത്തുപകരുന്നു. ഇന്ന് വിജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ബെംഗളൂരു എഫ് സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റ എതിരാളികള്‍. 
 

loader