കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നെറോക്ക എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. പെനാള്‍ട്ടിയിലൂടെ പതിനൊന്നാം മിനുറ്റില്‍ വിക്ടര്‍ പുള്‍ഗയാണ് വലകുലുക്കിയത്. മിലാന്‍ സിംഗിന്‍റെ ക്രോസ് നെറോക്ക താരം ഗൗരാമാങ്കിയുടെ കൈയില്‍ തട്ടിയതിന് റഫറി പെനാള്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടുകയായിരുന്നു. 

അവസരം മുതലാക്കിയ പുള്‍ഗ അനായാസം പന്ത് വലയിലാക്കി. ഇതോടെ തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നേടാന്‍ കേരള ബ്ലാസ്റ്റേഴ്സിനായി. മലയാളികളായ സികെ വിനീതും കെ പ്രശാന്തും ആദ്യ ഇലവനില്‍ കളിക്കുന്നുണ്ട്. അതേസമയം മറ്റൊരു മലയാളി താരമായ റിനോ ആന്‍റോ പകരക്കാരുടെ നിരയിലാണ്. പോള്‍ റെച്ച്ബൂക്കയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ വല കാക്കുന്നത്.