Asianet News MalayalamAsianet News Malayalam

ടി10 ക്രിക്കറ്റ് ലീഗ്: ലോകോത്തര താരങ്ങളെ സ്വന്തമാക്കി കേരള കിങ്‌സ്

  • ടി10 ലീഗ് രണ്ടാം പതിപ്പില്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കി കേരള കിങ്‌സ്. ഐസിസിയുടെ അംഗീകാരമുള്ള ലോകത്തിലെ ആദ്യത്തെ 10 ഓവര്‍ ലീഗില്‍ കേരളത്തിനായി ക്രിസ് ഗെയ്ല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ കളിക്കും.
super stars will play for kerala kings in T10 league
Author
Dubai - United Arab Emirates, First Published Sep 28, 2018, 4:22 PM IST

ദുബായ്: ടി10 ലീഗ് രണ്ടാം പതിപ്പില്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കി കേരള കിങ്‌സ്. ഐസിസിയുടെ അംഗീകാരമുള്ള ലോകത്തിലെ ആദ്യത്തെ 10 ഓവര്‍ ലീഗില്‍ കേരളത്തിനായി ക്രിസ് ഗെയ്ല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ കളിക്കും. മുന്‍ ന്യൂസിലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയാണ് ടീമിന്റെ പരിശീലകന്‍. ടി10 നിലവിലെ ചാംപ്യന്മാരാണ് കേരള കിങ്‌സ്.

ഐപിഎല്‍ 2018ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ സന്ദീപ് ലാമിച്ചാനെ പ്രമുഖ ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് ലീഗിലെ സ്ഥിരം സാന്നിധ്യമാണിപ്പോള്‍. താരലേലത്തിലെ മൂന്നാം റൗണ്ടിലാണ് നേപ്പാള്‍ താരത്തെ കേരള കിംഗ്‌സ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഐക്കണ്‍ താരങ്ങളായ ഓയിന്‍ മോര്‍ഗന്‍, റഷീദ് ഖാന്‍, ഷഹീദ് അഫ്രീദി, സുനില്‍ നരൈന്‍, ഷൊയ്ബ് മാലിക്ക്, ഷെയിന്‍ വാട്‌സണ്‍ എന്നിവര്‍ക്ക് പുറമേ ഒട്ടനവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍താരങ്ങള്‍ പരിശീലകരുടെ വേഷത്തിലും ടി10യുടെ ഭാഗമാവുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്, മുന്‍ കിവീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, മുന്‍ പാക്കിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ്, മുന്‍ ഓസീസ് താരം ടോം മൂഡി എന്നിവരെല്ലാ വിവിധ ടീമുകളുടെ പരിശീലകരാണ്. ഹര്‍ഷലെ ഗിബ്‌സ്, വസീം അക്രം എന്നിവരും ടൂര്‍ണമെന്റിലെ പരിശീലകരാണ്.

Follow Us:
Download App:
  • android
  • ios