ദില്ലി: ബിസിസിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ തിരിച്ചടി. ലോധസമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിന് ബിസിസിഐ ഭാരവാഹികള്‍ക്ക് സുപ്രീംകോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ അടുത്തമാസം 19ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ബിസിസിഐയ്ക്ക് പുതിയ ഭരണഘടന കൊണ്ടുവരണമെന്ന് വിനോദ് റായി അധ്യക്ഷനായ ഇടക്കാല ഭരണസമിതിയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ലോധ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ഭരണഘടനയുടെ കരട് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു
