വാണ്ടറേഴ്‌സ്: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ സുരേഷ് റെയ്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ നിരാശപ്പെടുത്തി. സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ വേഗം പുറത്തായപ്പോള്‍ റെയ്നയെ ഇന്ത്യ മൂന്നാമനായിറക്കി. പ്രതീക്ഷ കാത്ത് കൂറ്റനടികളുമായി തുടങ്ങിയെങ്കിലും റെയ്നയ്ക്ക് ദീര്‍ഘ നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. 

നാലാം ഓവറിലെ ഓവറിലെ പന്തില്‍ റെയ്ന പുറത്താകുമ്പോള്‍ ഏഴ് പന്തില്‍ 15 റണ്‍സായിരുന്നു സംഭാവന. രണ്ട് കൂറ്റന്‍ സിക്സുകളും ഒരു ബൗണ്ടറിയും ഇതിനിടയില്‍ താരം പറത്തി. നേരിട്ട നാലാം പന്തില്‍ 2.5 ഓവറില്‍ ഡെയ്ന്‍ പീറ്റേഴ്സണ് നേരെ കൂറ്റന്‍ സിക്സ് നേടിയ റെയ്നയെ അടുത്ത പന്തില്‍ ദക്ഷിണാഫ്രിക്ക വിട്ടുകളയുകയും ചെയ്തിരുന്നു. എന്നാല്‍ 200ലേറെ സ്‍ട്രൈക്ക് റേറ്റുണ്ടായിരുന്നു പുറത്താകുമ്പോള്‍ ടി20 സ്‌പെഷലിസ്റ്റായ റെയ്നയ്ക്ക്. 

റെയ്നയുടെ കൂറ്റന്‍ സിക്സ് കാണാം

Scroll to load tweet…