ദില്ലി: അതിമാനുഷരെപ്പോലെ ഇടിക്കൂട്ടില്‍ പോരാടുന്ന WWE വമ്പന്‍മാര്‍ക്കിടയിലേക്ക് ഒളിംപ്യന്‍ സുശീല്‍ കുമാറും. അടുത്ത ഒക്ടോബറില്‍ ആയിരിക്കും പ്രൊഫഷണല്‍ ഗുസ്തില്‍ സുശീലിന്റെ അരങ്ങേറ്റം. 33കാരനായ സുശീല്‍ പ്രൊഫഷണ്‍ല്‍ റസലിംഗ് എന്റര്‍ടെയ്മെന്റുമായി കരാറിലെത്തി. റിയോ ഒളിംപിക്‌സിന് യോഗ്യത കിട്ടാതായതോടെയാണ് സുശീല്‍ പ്രൊഫണല്‍ ഗുസ്തിയിലേക്ക് തിരിയാന്‍ ആലോചിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ പലടീമുകളും സമീപിച്ചു. എന്നാല്‍ ഇപ്പോഴാണ് കരാറില്‍ എത്തിയതെന്ന് സുശീല്‍ പറഞ്ഞു. കരാറിലെത്തിയതിനാല്‍ എപ്പോള്‍ വേണമെങ്കിലും മത്സരിക്കാമെങ്കിലും പരിശീലനത്തിനും മത്സരപരിചയത്തിനുമായാണ് ഒക്ടോബര്‍ വരെ കാത്തിരിക്കുന്നതെന്ന് സുശീലിന്റെ വക്താവ് അറിയിച്ചു.
 
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഗുസ്തി താരങ്ങളില്‍ ഒരാളായ സുശീല്‍ ബെയ്ജിംഗ് ഒളിംപിക്‌സില്‍ വെങ്കലവും ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും നേടിയിരുന്നു. നേരത്തേ, ഒളിംപ്യന്‍ വിജേന്ദര്‍ സിംഗ് പ്രൊഫഷണല്‍ ബോക്‌സിലേക്ക് മാറിയിരുന്നു. പ്രൊഫഷണല്‍ ബോക്‌സിംഗില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് വിജേന്ദര്‍.