കോമണ്‍വെല്‍ത്ത് ഗെയിംസ്; സുശീല്‍ കുമാറിലൂടെ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം

First Published 12, Apr 2018, 5:05 PM IST
Sushil Kumar wins third Commonwealth Games gold in wrestling
Highlights
  • കോമണ്‍വെൽത്ത് ഗെയിംസിൽ പതിനാലാം സ്വര്‍ണം ഉയര്‍ത്തി ഇന്ത്യ
  • ഗുസ്തിയില്‍ സുശീല്‍ കുമാര്‍
     

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം.  ഗുസ്തിയിലെ ഇരട്ട സ്വര്‍ണത്തോടെയാണ് ഇന്ത്യ മെഡൽ നില ഉയര്‍ത്തിയത്.  74 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ  സുശീൽ കുമാറും, 57 കിലോ ഗ്രാം വിഭാഗത്തിൽ രാഹുൽ അവാരെയുമാണ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ജൊഹാനസ് ബോത്തയേയാണ് സുശീൽ കുമാര്‍ തോൽപ്പിച്ചത്.

കാനഡ താരത്തെ 15-7  എന്ന സ്കോറിനാണ് രാഹുൽ അവാരെ തോൽപ്പിച്ചത്. അതേസമയം, വനിതകളുടെ 53 കിലോ ഗ്രാം ഗുസ്തിയിൽ ബബിത കുമാരിക്ക് വെള്ളി നേടാനെ സാധിച്ചുള്ളൂ. കലാശക്കളിയൽ കനേഡിയൻ താരത്തോടാണ് ബബിത തോറ്റത്. 76 കിലോ ഗ്രാം ഗുസ്തിയിൽ കിരണ്‍ വെങ്കലം നേടി. ഇതോടെ 14 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ്‌ ഇന്ത്യ.


 

loader