Asianet News MalayalamAsianet News Malayalam

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ ടീമില്‍ സുശീല്‍ കുമാറിന്റെ പേരില്ല

  • എപ്രില്‍ നാല് മുതല്‍ 15 വരെ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് എന്ന നഗരത്തിലാണ് 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. 
SushilKumars name missing from CWG2018 entry list

 

ദില്ലി: കോമണ്‍വെല്‍ത്ത് ഗെംയിസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയില്‍ ഗുസ്തി താരം സുശീല്‍ കുമാറിന്റെ പേരില്ല. 74 കിലോഗ്രാം ഗുസ്തിയില്‍ സുശീല്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നതാണ്.

കഴിഞ്ഞ രണ്ട് കോമണ്‍വെല്‍ത്ത് ഗെംയിസിലും സുശീല്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു. സുശീല്‍ കുമാറിന്റെ പേര് ഒഴിവാക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചു. 

എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് സുശീലിന്റെ പേര് പട്ടികയില്‍ വരാതിരുന്നതെന്നും പിഴവുകള്‍ തിരുത്തി പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മെഹ്ത്ത പറഞ്ഞു. എപ്രില്‍ നാല് മുതല്‍ 15 വരെ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് എന്ന നഗരത്തിലാണ് 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios