ബാസ​ൽ: അ​ടു​ത്ത വ​ർ​ഷം റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​നു സ്വി​റ്റ്സ​ർ​ല​ൻ​ഡ് ടി​ക്ക​റ്റെ​ടു​ത്തു. ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കു വേ​ണ്ടി​യു​ള്ള ര​ണ്ടാം പാ​ദ പ്ലേ ​ഓ​ഫി​ൽ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി. ഇ​തോ​ടെ ഇ​രു​പാ​ദ​ത്തി​ലു​മാ​യി 1-0ന് ​മു​ന്നി​ലെ​ത്തി​യാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഫൈ​ന​ൽ​സി​നു യോ​ഗ്യ​ത നേ​ടി​യ​ത്. 

എ​വേ മൈ​താ​ന​ത്ത് ന​ട​ന്ന ആ​ദ്യ പാ​ദ​ത്തി​ൽ നേ​ടി​യ വി​വാ​ദ പെ​നാ​ൽ​റ്റി ഗോ​ളാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് റ​ഷ്യ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ച​ത്. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നു വീ​ണു കി​ട്ടി​യ വി​വാ​ദ പെ​ന​ല്‍​റ്റി മി​ലാ​ന്‍ താ​രം റി​ക്കാ​ര്‍​ഡോ റോ​ഡ്രി​ഗ​സ് ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

 ഇ​തോ​ടെ ബാ​സ​ലി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ന് നി​ർ​ണാ​യ​ക​മാ​കു​ക ആ​യി​രു​ന്നു. എ​ന്നാ​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് ടീ​മി​ന് അ​നി​വാ​ര്യ​മാ​യ ഗോ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. 1986നു ​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ​സി​ന് വ​ട​ക്ക​ൻ അ‍​യ​ർ​ല​ൻ​ഡ് യോ​ഗ്യ​ത നേ​ടി​യി​ട്ടി​ല്ല.