തിരുവനന്തപുരം: സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരളാ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി. ശിവന്‍കുട്ടിയാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. എസ്.ബി.ടി താരമായ ടി ഉസ്മാനാണ് ക്യാപ്റ്റന്‍. മലപ്പുറം സ്വദേശിയാണ്. കേരളാ പൊലീസിലെ താരം ഫിറോസ് കളത്തിങ്കലാണ് (മലപ്പുറം) വൈസ് ക്യാപ്റ്റന്‍. മറ്റ് അംഗങ്ങള്‍ മിഥുന്‍ വി (തിരുവനന്തപുരം) - എസ്.ബി.ടി, അജ്മല്‍ (പാലക്കാട്) - കെ.എസ്.ഇ.ബി
മെല്‍ബിന്‍ (തിരുവനന്തപുരം) - കേരളാ പൊലീസ്, നജേഷ് എം (കാസര്‍കോഡ്) - വാസ്കോ ഗോവ, ലിജോ എസ് (തിരുവനന്തപുരം) - എസ്.ബി.ടി, രാഹുല്‍ പി രാജ് (തൃശ്ശൂര്‍) - എസ്.ബി.ടി, നൗഷാദ് കെ (കോട്ടയം) - ബസേലിയസ് കോളേജ്, ശ്രീരാഗ് വി.ജി (തൃശ്ശൂര്‍) - എസ്.സി കേരള, സീസര്‍ എസ് (തിരുവനന്തപുരം) - എസ്.ബി.ടി, മുഹമ്മദ് പാറക്കോട്ടില്‍ (പാലക്കാട്) - എസ്.ബി.ടി, ഷിബിന്‍ലാല്‍ വി.കെ (കോഴിക്കോട്) - എസ്.ബി.ടി, ജിഷ്ണു ബാലകൃഷ്ണന്‍ (മലപ്പുറം) -എന്‍.എസ്.എസ്. കോളേജ് മഞ്ചേരി, നെറ്റോ ബെന്നി (ഇടുക്കി) - യൂണിറ്റി സോക്കര്‍, അനന്തു മുരളി (കോട്ടയം) - ബസേലിയസ് കോളേജ്, അസ്ഹറുദ്ദീന്‍ (മലപ്പുറം), ജോബി ജെസ്റ്റിന്‍, എല്‍ദേസ് ജോല്‍ജ്ജ്, സഹല്‍ അബ്ദുല്‍ സമദ്