തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യുവിന് വിലക്ക്. ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി നല്‍കിയ പരാതിയിലാണ് നടപടി.

മാത്യു കെസിഎ പ്രസിഡന്റായിരുന്നപ്പോള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ മാത്യു ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് രാജിവച്ചിരുന്നു.