ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് ജഴ്‌സി മാര്‍ച്ച് ഒന്നിന് ഹൈദരാബാദില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ജഴ്‌സി പുറത്തിറക്കുന്നത്.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജഴ്‌സി മാര്‍ച്ച് ഒന്നിന് ഹൈദരാബാദില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ജഴ്‌സി പുറത്തിറക്കുന്നത്. അതിനാല്‍ ലോകകപ്പ് കുപ്പായത്തില്‍ താരങ്ങളെ ആരാധകര്‍ക്ക് കാണാനായേക്കും. 

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുമ്പായിരുന്നു ജഴ്‌സി പുറത്തിറക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ റൂഫില്‍ ലോകകപ്പ് ജഴ്‌സി അണിഞ്ഞുള്ള ഇന്ത്യന്‍ ടീമിന്‍റെ ചിത്രം അന്ന് വൈറലായിരുന്നു.