ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ആശ്വസിച്ചിരുന്ന ഒരു കാര്യമുണ്ട്. ടോസ് നേടാനായാല്‍, മല്‍സരം ജയിക്കാം. ടോസ് നഷ്‌ടപ്പെട്ടാല്‍ ഇന്ത്യ തോല്‍ക്കുമത്രെ. പൊതുവെ അന്ധവിശ്വാസങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇന്ത്യയില്‍ ഇക്കാര്യം പലര്‍ക്കും തള്ളിക്കളയാനാകാത്ത കാര്യമായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ചിലെ നാല് മല്‍സരത്തിലും ടോസ് ഭാഗ്യം കൊഹ്‌ലിയെ തുണച്ചില്ല. പക്ഷേ ടോസ് ഭാഗ്യം ലഭിച്ച, ഇംഗ്ലീഷ് ക്യാപ്റ്റന് മല്‍സരങ്ങളൊന്നും ജയിക്കാനായതുമില്ല. നാലു തവണയും ആദ്യം ബാറ്റു ചെയ്യാനുള്ള തീരുമാനവും കുക്കിന് തുണയായില്ല. രസം അതുമാത്രമല്ല, ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത കുക്കിന്റെ ടീം നാലില്‍ മൂന്നു തവണയും 400 റണ്‍സിലേറെ സ്‌കോര്‍ ചെയ്‌തിട്ടും ജയിക്കാനായില്ല.