ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയോട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് നേരിട്ടത്. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇന്ത്യയുടെ പോരാട്ടം 151 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വില്‍ ഇന്ത്യന്‍ ടീമിനെ ട്രോളി കൊല്ലുകയാണ് ട്വിറ്ററും ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യല്‍ മീഡിയ.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരാജയം തന്നെയാണ് ട്രോളന്മാരുടെ പ്രധാന വിഷയം. 28 റണ്‍സെടുത്ത ഷാമിയ്ക്ക് സപ്പോര്‍ട്ടു നല്‍കി രോഹിത്തിനു കളി സമനിലയിലാക്കാമോ എന്നാണ് ചില വിരുതന്‍മാര്‍ ചോദിച്ചത്. എന്നാല്‍ ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചതുകൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയത് എന്നും ട്രോളന്മാര്‍ ചോദിക്കുന്നു.
