അര്‍ധ സെഞ്ചുറിയില്‍ സെഞ്ചുറി തികച്ച 'ക്യാപ്റ്റന്‍ കൂള്‍' മഹേന്ദ്രസിങ് ധോണിക്ക് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭിനന്ദനം.വീണ്ടും സെഞ്ചുറി, ഇത്തവണ സ്റ്റംപിന് മുന്നില്‍ അഭിനന്ദനങ്ങള്‍ മഹീ... എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. ക്രീസില്‍ ബാറ്റേന്തി നില്‍ക്കുന്ന ധോണിയുടെ ചിത്രമടക്കം ട്വിറ്ററിലൂടെയാണ് സച്ചിന്‍ അഭിനന്ദനം അറിയിച്ചത്.

ക്രിക്കറ്റ് ഇതിഹാസത്തിന്റെ ട്വീറ്റിന് കാത്തിരുന്നതു പോലെയായിരുന്നു ആരാധകര്‍. സച്ചിന്റെ അഭിന്ദനം ആഘോഷമാക്കി ആരാധകര്‍. ഇതിനോടകം എഴുപതിനായിരത്തിലധികം ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്. 13000ലധികം ആളുകള്‍ ട്വീറ്റ് റീട്വീറ്റു ചെയ്യുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരായി പരമ്പരയിലെ ചെന്നൈയില്‍ നടന്ന ഒന്നാം മത്സരത്തിലാണ് ധോനി 100ാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഇന്ത്യുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രകടനമായിരുന്നു ധോണി കാഴ്ചവെച്ചത്. 88 പന്തില്‍ നിന്ന് 79 റണ്‍സായിരുന്നു ധോണി നേടിയത്. മുന്‍നിരയില്‍ ബാറ്റ്‌സ്മാന്‍ മാരെല്ലാം ഗാലറി കയറിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും ധോണിയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. 393 മത്സരങ്ങളില്‍ നിന്നാണ് (ടെസ്റ്റില്‍ 33 അര്‍ധസെഞ്ചുറികളും ഏകദിനത്തില്‍ 67) ധോണി അര്‍ധസെഞ്ചുറിയില്‍ സെഞ്ചുറി തികച്ചത്.

Scroll to load tweet…