വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റെടുത്ത് വിന്‍ഡീസ് തോല്‍വി വേഗമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രശംസകൊണ്ട് മൂടി പാക് സ്പിന്‍ ഇതിഹാസവും ഇംഗ്ലണ്ടിന്റെ സ്പിന്‍ പരിശീലകനുമായ സഖ്‌‌ലിയന്‍ മുഷ്താഖ്. ട്വിറ്ററിലൂടെയാണ് സഖ്‌ലിയന്‍ കുല്‍ദീപിനെ അഭിനന്ദിച്ചത്. 

ലാഹോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റെടുത്ത് വിന്‍ഡീസ് തോല്‍വി വേഗമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രശംസകൊണ്ട് മൂടി പാക് സ്പിന്‍ ഇതിഹാസവും ഇംഗ്ലണ്ടിന്റെ സ്പിന്‍ പരിശീലകനുമായ സഖ്‌‌ലിയന്‍ മുഷ്താഖ്. ട്വിറ്ററിലൂടെയാണ് സഖ്‌ലിയന്‍ കുല്‍ദീപിനെ അഭിനന്ദിച്ചത്.

കുല്‍ദീപിന്റെ പ്രകടനം കുറച്ചുകാലമായി ഞാന്‍ സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ മാത്രമല്ല, വിന്‍ഡീസിനെതിരെയും അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപിന്റെ പ്രകടനം അസാമാന്യമായിരുന്നു. അയാളൊരു പ്രതിഭയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ മുതല്‍ക്കൂട്ടും എന്നായിരുന്നു സഖ്‌ലിയന്റെ ട്വീറ്റ്.

Scroll to load tweet…

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് മറ്റൊരു അപൂര്‍വ നേട്ടത്തിനും ഉടമയായിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍തന്നെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബൂംമ്രക്കും രണ്ടാം സ്ഥാനത്തുള്ള റഷീദ് ഖാനും പിന്നില്‍ മൂന്നാമതാണ് കുല്‍ദീപ് ഇപ്പോള്‍.

Scroll to load tweet…