പൂനെ: ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്റി-20 ക്രിക്കറ്റിലായാലും പരമ്പരാഗത ഷോട്ടുകളിലൂടെ റണ്‍സ് കണ്ടെത്തുന്ന ബാറ്റ്സ്മാനാണ് വിരാട് കൊഹ്‌ലി. ട്വന്റി-20 ക്രിക്കറ്റില്‍ പോലും റിവേഴ്സ് സ്വീപ്പിനോ കാടനടികള്‍ക്കോ കൊഹ്‌ലി മുതിരാറില്ല. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കൊഹ്‌ലി നേടിയ ഒരു സിക്സറിനെക്കുറിച്ചാണ്.
കളിയുടെ 34-ാം ഓവറില്‍ ക്രിസ് വോക്സിന്റെ പന്തില്‍ കൊഹ്‌ലി നേടിയ സിക്സ് ക്രിക്കറ്റ് ലോകത്തെ ശരിക്കും അമ്പരപ്പിച്ചു. ഓഫ് സ്റ്റംമ്പിന് പുറത്ത് പിച്ച് ചെയ്തൊരും ലെംഗ്ത് ബോളിനെ മനോഹരമായൊരു സിക്സറാക്കി മാറ്റുകയായിരുന്നു കൊഹ്‌ലി. കമന്ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ കൊഹ്‌ലിയുടെ സിക്സറിനെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇതുപോലൊരു ഷോട്ട് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു സഹ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം.
