റയല്‍ സോസിഡാഡിനെതിരെ നൗ കാംപിലാണ് ബാഴ്‌സ ജേഴ്‌സിയില്‍ ഇനിയസ്റ്റയുടെ അവസാന മത്സരം
ബാഴ്സലോണ: കാല്പ്പന്തില് കവിതരചിച്ച പ്രിയതാരത്തിന് ബാഴ്സലോണയുടെ ആദരം. ക്ലബ്ബിന്റെ ഇതിഹാസ താരമായ ആന്ദ്രേസ് ഇനിയസ്റ്റയ്ക്ക് ബാഴ്സലോണ യാത്ര അയപ്പ് നല്കി. സീസണിലെ അവസാന മത്സരത്തിന് മുന്പായിരുന്നു വികാരനിര്ഭരമായ ചടങ്ങ്.
പന്ത്രണ്ടാം വയസ്സുമുതല് ബാഴ്സലോണ ജേഴ്സിയണിഞ്ഞ ആന്ദ്രേസ് ഇനിയസ്റ്റയ്ക്ക് സഹതാരങ്ങളും മുന്താരങ്ങളുമടങ്ങിയ പ്രൗഢഗംഭീര സദസ്സിലാണ് യാത്രയയപ്പ് ഒരുക്കിയത്.

റയല് സോസിഡാഡിനെതിരെ നൗ കാംപിലാണ് ബാഴ്സ ജേഴ്സിയില് ഇനിയസ്റ്റയുടെ അവസാന മത്സരം. ലോകമെമ്പാടുമുള്ള താരങ്ങളുടെ ആശംസാ സന്ദേശം കോര്ത്തിണക്കിയ ഇന്ഫിനിറ്റ് ഇനിയസ്റ്റ എന്ന വിഡിയോ ബാഴ്സലോണ പുറത്തിറക്കി.
ബാഴ്സ വിടുന്ന ഇനിയസ്റ്റ പ്രീമിയര്ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് പുതിയ റിപ്പോര്ട്ട്. ബാഴ്സയുടെ മുന് പരിശീലകന് പെപ് ഗാര്ഡിയോള, കളിക്കാരനും സഹപരിശീലകനുമെന്ന വാഗ്ദാനമാണ് സിറ്റിയില് ഇനിയസ്റ്റയ്ക്ക് നല്കിയിരിക്കുന്നത്.
