കൊച്ചി: കൊച്ചിയിലെ അവസാന മത്സരമായ സ്‌പെയിന്‍ ഇറാന്‍ മത്സരത്തിന് ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ മോഷണം. റഫറിമാരുടെ എക്യുപ്‌മെന്റ്‌സും ബോളുകളും മോഷണം പോയി. വളണ്ടിയേഴ്സാണ് മോഷ്ടിച്ചതെന്നാണ് സംശയം.

വളണ്ടിയേഴ്‌സിനെ സ്റ്റേഡിയത്തിന് പുറത്തുവിട്ടിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ടെക്‌നിക്കല്‍ എക്യുപ്‌മെന്റ്‌സും മോഷണം പോയിട്ടുണ്ട്. ജനറല്‍ കോര്‍ഡിനേറ്ററുടെ മുറിയില്‍ സൂക്ഷിച്ച സാധനങ്ങളാണ് കാണാതായത്.