കോര്‍ട്വായെ കൈമാറാനുള്ള ധാരണ ചെല്‍സി മരവിപ്പിച്ചതായി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടന്‍: ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്വായെ സ്വന്തമാക്കാനുള്ള, റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ക്ക് വേഗം കുറയുന്നു. കോര്‍ട്വായെ കൈമാറാനുള്ള ധാരണ ചെല്‍സി മരവിപ്പിച്ചതായി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോര്‍ട്വായ്ക്ക് പകരക്കാരനെ കണ്ടെത്താന്‍, ഇതുവരെ കഴിഞ്ഞില്ലെന്ന് ചെല്‍സി, റയല്‍ പ്രതിനിധികളെ അറിയിച്ചെന്നാണ് സൂചന. റയല്‍ മാഡ്രിഡിലേക്ക് മാറാന്‍ താത്പര്യം ഉണ്ടെന്ന് കോര്‍ട്വായും ചെല്‍സിയെ അറിയിച്ചിരുന്നു.

റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം കോര്‍ട്വായാണ് നേടിയത്. അതിനിടെ ചെല്‍സി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഗോളി പിക്ക്‌ഫോര്‍ഡിന് , എവേര്‍ട്ടന്‍ പുതിയ കരാര്‍ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.