ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ താരങ്ങള്‍ക്ക് ഐപിഎൽ താരലേലത്തിൽ ഡിമാന്‍ഡില്ല. മുരളി വിജയ്, പാര്‍ഥിവ് പട്ടേൽ, ഇഷാന്ത് ശര്‍മ്മ എന്നിവരെയാണ് ഫ്രാഞ്ചൈസികള്‍ ഗൗനിക്കാതിരുന്നത്. ഇവരെ വാങ്ങാൻ ആരും തയ്യാറായില്ല. അതേസമയം താരലേലത്തിന്റെ രണ്ടാംദിനമായ നാളെ ഇവരെ വാങ്ങാൻ ഒരു അവസരം കൂടിയുണ്ട്. ഐപിഎല്ലിൽ തരക്കേടില്ലാത്ത റെക്കോര്‍ഡുള്ള താരങ്ങളായിരുന്നിട്ടും സമീപകാലത്തെ മോശം ഫോം ആണ് മുരളി വിജയ്‌ക്കും പാര്‍ഥിവ് പട്ടേലിനും വിനയായത്. പരിക്ക് മൂലം ഏറെക്കാലം വിട്ടുനിന്ന ഇഷാന്ത് ടീമിൽ മടങ്ങിയെത്തിയെങ്കിലും, ദക്ഷിണാഫ്രിക്കയിലെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല.