തലസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് കഴക്കൂട്ടം ചന്തവിളയിൽ തയ്യാറായിക്കഴിഞ്ഞു. ഫ്ലഡ് ലൈറ്റ് അടക്കമുള്ള സൗകര്യങ്ങളോടെയാണ് ഫുട്ബോൾ കോർട്ട് നിർമ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് കഴക്കൂട്ടം ചന്തവിളയിൽ തയ്യാറായിക്കഴിഞ്ഞു. ഫ്ലഡ് ലൈറ്റ് അടക്കമുള്ള സൗകര്യങ്ങളോടെയാണ് ഫുട്ബോൾ കോർട്ട് നിർമ്മിച്ചിരിക്കുന്നത്.

ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫ്രൈഡേ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഫൈവ്സ് മത്സരങ്ങൾക്കായുള്ള ഫുട്ബോൾ കോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായി കിടന്ന ഭൂമി പാട്ടത്തിനെടുത്താണ് കോർട്ട് തയ്യാറാക്കിയത്.

വിദേശത്തു നിന്നാണ് കോർട്ട് നിർമ്മിക്കുന്നതിനായി കൃത്രിമപ്പുല്ല് എത്തിച്ചത്. മണിക്കൂർ അടിസ്ഥാനത്തിൽ കോർട്ട് വാടകയ്ക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെ കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനവും പരിഗണനയിലാണെന്ന് ഫ്രൈഡേ ഫുട്ബോൾ ക്ലബ്ബ് അധികൃതർ പറഞ്ഞു.