ജൊഹഹ്നാസ്ബര്‍ഗ്: കളിക്കളത്തിലെ മികച്ച പ്രകടനത്തിന് ഭാര്യക്കും കാമുകിക്കും നന്ദി പറയുന്ന ഫുട്ബോള്‍ താരത്തിന്റെ വീഡിയോ വൈറൽ ആകുന്നു.ദക്ഷിണാഫ്രിക്കന്‍ ലീഗിൽ ഫ്രീ സ്റ്റേറ്റ് സ്റ്റാര്‍സിനായി കളിക്കുന്ന മുഹമ്മദ് അനസാണ് മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ ഇരുവര്‍ക്കും നന്ദി പറ‌ഞ്ഞത്.

മികച്ച പ്രകടനത്തിന് ദൈവത്തിന് നന്ദി പറഞ്ഞാണ് അനസ് മാന്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് വാങ്ങാനെത്തിയത്. പിന്നീട് ആരാധകര്‍ക്കും നന്ദിപറഞ്ഞശേഷമായിരുന്നു അനസിന്റെ നാക്കുകൊണ്ടുള്ള അബദ്ധം. അബദ്ധം മനസ്സിലാക്കിയ അനസ് തനിക്ക് തെറ്റിപ്പോയതാണെന്നും ഭാര്യയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി.

അത് പറഞ്ഞശേഷം പിന്നീട് കൂടുതല്‍ സംസാരിച്ച് കുളമാക്കാന്‍ നില്‍ക്കാതെ അനസ് വേദി വിട്ടു.അയാക്സ് കേപ്‌ടൗണിനെതിരായ മത്സരത്തില്‍ അനസിന്റെ ഇരട്ട ഗോള്‍ മികവില്‍ ഫ്രീ സ്റ്റേറ്റ് സമനില നേടിയിരുന്നു.