ദില്ലി: അണ്ടര്‍ 23 എഎഫ്‌സി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍. സഹല്‍ അബ്ദു സമദ് (കേരള ബ്ലാസ്റ്റേഴ്‌സ്), ആഷിഖ് കുരുണിയന്‍ (പൂനെ സിറ്റി), കെ.പി. രാഹുല്‍ (ഇന്ത്യന്‍ ആരോസ്) എന്നിവരാണ് ടീമില്‍ ഇടം നേടിയത്. 37 അംഗ ടീമിനെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് രാഹുല്‍ അണ്ടര്‍ 23 ടീമിന്റെ ഭാഗമാവുന്നത്. 

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് സഹലിനെ ക്യാംപില്‍ എത്തിച്ചത്. ഏഷ്യന്‍ കപ്പിനായുള്ള ക്യാംപില്‍ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അംഗമായ ആഷിഖ് മുമ്പും ജൂനിനയര്‍ ടീമിന്റെ ഭാഗമായിരുന്നു. 

ഇന്ത്യന്‍ അണ്ടര്‍ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുല്‍ ഇതാദ്യമായാണ് അണ്ടര്‍ 23 ടീമിന്റെ ഭാഗമാകുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് യുവ കീപ്പര്‍ ധീരജ് സിംഗും ടീമിലുണ്ട്.