കരടി പ്രത്യക്ഷപ്പെട്ട മത്സരം വിവാദത്തില്‍
- കരടി പ്രത്യക്ഷപ്പെട്ട റഷ്യന്‍ ലീഗ് ഫുട്ബോള്‍ മത്സരം വിവാദത്തില്‍
- കാണികളെ രസിപ്പിക്കാനായി മത്സരം തുടങ്ങുന്നതിന് മുമ്പാണ് കരടിയെ മൈതാനത്ത് എത്തിച്ച് പ്രകടനങ്ങള്‍ നടത്തിച്ചതാണ് വിവാദമായത്
മോസ്‌കോ: കരടി പ്രത്യക്ഷപ്പെട്ട റഷ്യന്‍ ലീഗ് ഫുട്ബോള്‍ മത്സരം വിവാദത്തില്‍. കാണികളെ രസിപ്പിക്കാനായി മത്സരം തുടങ്ങുന്നതിന് മുമ്പാണ് കരടിയെ മൈതാനത്ത് എത്തിച്ച് പ്രകടനങ്ങള്‍ നടത്തിച്ചതാണ് വിവാദമായത്. മാഷുക്- കെഎംവിയും, അന്‍ഗഷ്ടും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി കാണികള്‍ക്ക് നേരെ കൈയടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.
ഇതിന് പിന്നാലെ കരടി പന്ത് റഫറിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ മൃഗസ്‌നേഹികളും ആരാധകരും, വന്യജീവി ക്ഷേമപ്രവര്‍ത്തകരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
Russian third division football - Mashuk-KMV v Angusht in Pyatigorsk. Tim the bear on the sidelines getting the crowd warmed up! #Russia @RusFootballNews @CrazyinRussia pic.twitter.com/Ev36YhgnU3
— Mark Bullen (@markgbullen) April 16, 2018
മൃഗക്ഷേമ ചാരിറ്റി സംഘടനയായ പെറ്റയും ഇതിനെതിരെ രംഗത്തെത്തി. തീര്‍ത്തും ക്രൂരമായ നടപടിയാണ് ഇതെന്ന് സംഘടനയുടെ ഡയറക്ടര്‍ എലിസ അലന്‍ പറഞ്ഞു. ഫുട്‌ബോള്‍ കാണികളെ രസിപ്പിക്കാനായി കരടിയെ തടവില്‍ വെച്ച് കളിപ്പിക്കുന്നത് മൃഗാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.