ലണ്ടന്‍: രാജ്യാന്ത കരിയറിനിടെ 500-650 സ്ത്രീകളുമായി കിടക്ക പങ്കിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ടിനോ ബെസ്റ്റിന്റെ ആത്മകഥ. താന്‍ കറുത്ത ബ്രാഡ് പിറ്റാണെന്നും ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച 'മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്റ്റോറി' എന്നുപേരിട്ടിട്ടുള്ള ആത്മകഥയില്‍ 34കാരനായ ടിനോ ബെസ്റ്റ് പറയുന്നു.

സ്ത്രീകള്‍ എന്നെ സ്നേഹിക്കുന്നു, ഞാന്‍ അവരെയും. ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിത്തലയന്‍ ഞാനാണ്. ക്രിക്കറ്റ് കളിക്കാനായി എവിടെപ്പോയാലും ഞാന്‍ സ്ത്രീകളുമായി സൗഹൃദത്തിലാകും. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ ഒരു 500-650 സ്ത്രീകളുമായൊക്കെ കിടക്ക പങ്കിട്ടുണ്ട്-ആത്മകഥയില്‍ ബെസ്റ്റ് പറയുന്നു. ആദ്യപ്രണയിനിയായ മെലീസയില്‍ തനിക്ക് ടമാനി എന്ന് പേരുള്ള 11 വയസുള്ള കുഞ്ഞുണ്ടെന്ന് ബെസ്റ്റ് പറയുന്നു.

എന്നാല്‍ ആ പ്രണയം തകര്‍ന്നശേഷമാണ് ഞാന്‍ പ്ലേ ബോയ് ജീവിതം തുടങ്ങിയത്. ഏതെങ്കിലും പെണ്‍കുട്ടിയെ ഒറ്റയ്ക്കു കണ്ടാല്‍ ഞാന്‍ പോയി പരിചയപ്പെടും. അതിപ്പോള്‍ ബിയോണ്‍സാണെങ്കിലും അതെ. എന്റെ പേര് ബെസ്റ്റ്, നിങ്ങളുടേയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. വിന്‍ഡീസ് ടീമിലെത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കേള്‍ ചെറുപ്പമായിരുന്നു. പോരാത്തതിന് സൗന്ദര്യവുമുണ്ട്. അതാകാം പെണ്‍കുട്ടികള്‍ക്ക് എന്നെ ഇഷ്ടമാകാന്‍ കാരണം.

സ്ത്രീ വിഷയങ്ങളില്‍ ക്രിസ് ഗെയ്‌ലിന് അത്ര നല്ല പേരല്ലെങ്കിലും ഗെയ്ല്‍ തന്റെയത്രയും മോശക്കാരനല്ലെന്നും ബെസ്റ്റ് പറയുന്നു. ഡ്വയിന്‍ ബ്രാവോയുമൊത്തുള്ള സൗഹൃദമാണ് താന്‍ കൂടുതല്‍ ആസ്വദിച്ചിട്ടുള്ളതെന്നും ബെസ്റ്റ് പുസ്തകത്തില്‍ പറയുന്നു. വിന്‍ഡീസിനായി 25 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലുമാണ് ബെസ്റ്റ് കളിച്ചത്. 2014 ജനുവരിയിലാണ് അവസാനമായി വിന്‍ഡീസ് കുപ്പായമിട്ടത്.

പുസ്തകത്തിന് മൈന്‍ഡ് ദ് വിന്‍ഡോസ് എന്ന് പേരിട്ടതിലും രസകരമായൊരു കഥയുണ്ട്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫ്ലിന്റോഫ് ബെസ്റ്റിനോട് പറഞ്ഞു ജനലുകള്‍ സൂക്ഷിക്കണം. കൂറ്റനടികള്‍ക്കുള്ള ബെസ്റ്റിന്റെ ശ്രമങ്ങളെ പരിഹസിച്ചായിരുന്നു ഫ്ലിന്റോഫിന്റെ കമന്റ്. ഫ്ലിന്റോഫിന്റെ കമന്റില്‍ പ്രകോപിതനായ ബെസ്റ്റ് ആഷ്‌ലി ജൈല്‍സിന്റെ അടുത്ത പന്തില്‍ കൂറ്റനടിക്കായി ക്രീസ് വിട്ടിറങ്ങിയെങ്കിലും സ്റ്റമ്പ് ചെയ്ത് പുറത്താക്കി. അങ്ങനെയാണ് ബെസ്റ്റ് പുസ്തകത്തിന് ഫ്ലിന്റോഫിന്റെ കളിയാക്കല്‍ തന്നെ പേരാക്കി മാറ്റിയത്. ആത്മകഥവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക