കോട്ടയം: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‍വില്‍ അംബാസഡറാക്കിയതിനെതിരെ മലയാളി വോളിബോള്‍ താരം ടോം ജോസഫും രംഗത്തെത്തി. റിയോയില്‍നടക്കുന്നത് ആക്ഷനും കട്ടിനും ഇടയിലെ ക്യാമറ ട്രിക്കല്ല. കായിക രംഗത്ത് മികവ് തെളിയിച്ച ആരെങ്കിലും ആണ് അംബാസഡറാക്കേണ്ടതെന്നും ടോം ജോസഫ് പറയുന്നു.

ഫേസ്ബുക്കിലൂടെ ആയിരുന്നു അര്‍ജുന അവാര്‍ഡ് ജേതാവായ ടോമിന്റെ പ്രതിഷേധം. ഗുസ്തി താരവും ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവുമായി ഒളിംപ്യന്‍ മില്‍ഖാ സിംഗിന് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

സല്‍‌മാന്‍ ഖാനെതിരെ തുറന്നടിച്ച് യോഗ്വേശര്‍ ദത്ത്