പന്ത് ചുരണ്ടല്‍ വിവാദം; ഓസീസ് ക്രിക്കറ്റിന് മറ്റൊരു വലിയ തിരിച്ചടി കൂടി

First Published 29, Mar 2018, 11:51 AM IST
top sponsor Magellan dropped Cricket Australia contract
Highlights

20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്പോൺസർഷിപ്പ് തുക. സാമ്പത്തികമായി ക്രിക്കറ്റ് ഓസ്ട്രേലിയക്ക് വൻ തിരിച്ചടിയാണ് മഗല്ലെന്റെ തീരുമാനം

മെല്‍ബണ്‍: പന്ത് ചുരണ്ടൽ വിവാദത്തിന് തൊട്ടുപുറകെ , ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് അടുത്ത തിരിച്ചടി. ടീമിന്റെ മുഖ്യസ്പോൺസറായ മഗല്ലെൻ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറി. മൂന്നുവർഷത്തെ കരാർ ശേഷിക്കെയാണ് മഗല്ലന്റെ പിന്മാറ്റം.

20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്പോൺസർഷിപ്പ് തുക. സാമ്പത്തികമായി ക്രിക്കറ്റ് ഓസ്ട്രേലിയക്ക് വൻ തിരിച്ചടിയാണ് മഗല്ലെന്റെ തീരുമാനം. 2017ലെ ആഷസ് പരമ്പര മുതലാണ് മഗല്ലെന്‍ ഓസീസിന്റെ ഹോം മാച്ചുകള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്.

പുതിയ സ്പോൺസറെ കണ്ടെത്തുന്നതിനെകുറിച്ചോ, മഗല്ലെന്റെ തീരുമാനത്തെക്കുറിച്ചോ ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടീമിന്റെ മറ്റൊരു സ്പോണ്‍സറായ കോമണ്‍വെല്‍ ബാങ്ക് സംഭവത്തില്‍ കടുത്ത നിരാശ അറിയിച്ചെങ്കിലും സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വിവാദത്തില്‍പ്പെട്ട ഡേവിഡ് വാര്‍ണറുമായുള്ള പരസ്യ കരാര്‍ എല്‍ജി ഇലക്ട്രോണിക്സ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

loader