Asianet News MalayalamAsianet News Malayalam

ബഹ്റിനില്‍ ക്രിക്കറ്റ് കളിച്ച് ശ്രീശാന്ത്

Top stars to play in Bahrain Cricket Festival
Author
First Published May 10, 2017, 2:37 AM IST

കൊച്ചി: ഗള്‍ഫ് സ്‌പോട്‌സ് എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെസ്റ്റ്വെലില്‍ ശ്രീശാന്ത് കളിക്കുന്നു. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ഇര്‍ഫാന്‍ ഈഗിള്‍സിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുക. പാക് താരം മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന മിസ്ബാഹ് ഫാല്‍ക്കണ്‍ ആണ് ഈഗിള്‍സിന്‍റെ എതിരാളി. ഈ മാസം 19ന് ബഹ്‌റൈന്‍ ദേശീയ സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ബിസിസിഐ ആജീവനന്താ വിലക്ക് നേരിടുന്ന താരമാണ് ശ്രീശാന്ത്.

ശ്രീശാന്തിനെ കൂടാതെ, തിലകരത്‌ന ദില്‍ഷന്‍, മുഹമ്മദ് അഷ്‌റഫുള്‍, മാര്‍ലോണ്‍ സാമുവല്‍ തുടങ്ങിയവരാണ് ഇര്‍ഫാന്‍റെ ടീമിലെ പ്രധാന താരങ്ങള്‍. മിസ്ബാഹിന്റെ ടീമിലാകട്ടെ ഷാഹിദ് അഫ്രീദ്, സുഹൈല്‍ തന്‍വീര്‍, റാണാ നവീദ്, അബ്ദു റസാഖ് തുടങ്ങിയ പാക് താരങ്ങളാണ് അണിനിരക്കുക.
ബഹ്‌റൈന്‍ യുവജന കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 

ടി20 ഫോര്‍മാറ്റിലാണ് മത്സരം. മത്സരത്തിന് ഐസിസിയുടെ അനുമതിയില്ലാത്തതിനാല്‍ മത്സരം തടയാന്‍ ബിസിസിഐ ശ്രമിച്ചേക്കില്ലെന്നാണ് സൂചന. നേരത്തെ സ്‌കോട്ടിഷ ലീഗില്‍ കളിക്കാന്‍ അനുമതിക്കായി ശ്രീശാന്ത് സമീപിച്ചപ്പോള്‍ ബിസിസിഐ എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.
ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതിനാലാണ് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നത്. 

2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ക്രിക്കറ്റ് ജീവിതത്തിന് അവസാനമായെങ്കിലും പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെയും മറ്റുമായി ശ്രീ സജീവമാവുകയായിരുന്നു. 

ശ്രീ നായകനാകുന്ന പുതിയ മലയാളം ചിത്രം ടീം ഫൈവിന് പുറമേ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ആക്ഷന്‍ ചിത്രത്തിലും ശ്രീ നായകനാകുന്നുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീ മത്സരിച്ചിരുന്നു.

ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios