Asianet News MalayalamAsianet News Malayalam

കോപ്പ അമേരിക്ക: അര്‍ജന്‍റീന മരണ ഗ്രൂപ്പില്‍; ബ്രസീലിന് അനായാസം

46ാമത് കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ അര്‍ജന്റീന മരണ ഗ്രൂപ്പില്‍. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം അതിഥി രാജ്യമായ ഖത്തറാണ് അര്‍ജന്റീനയോടൊപ്പമുള്ളത്. ഗ്രൂപ്പ് ബിയിലാണ് മെസിയും സംഘവും കളിക്കുക.

tough competition for argentina in copa america group stage
Author
Rio de Janeiro, First Published Jan 25, 2019, 3:18 PM IST

റിയോ ഡി ജനീറോ: 46ാമത് കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ അര്‍ജന്റീന മരണ ഗ്രൂപ്പില്‍. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം അതിഥി രാജ്യമായ ഖത്തറാണ് അര്‍ജന്റീനയോടൊപ്പമുള്ളത്. ഗ്രൂപ്പ് ബിയിലാണ് മെസിയും സംഘവും കളിക്കുക. ഖത്തറും ജപ്പാനുമാണ് ടൂര്‍ണമെന്റിലെ അതിഥി രാജ്യങ്ങള്‍. ആതിഥേയരായ ബ്രസീലിനൊപ്പം ബൊളീവിയ, വെനസ്വേല, പെറു ടീമുകളാണ് ഗ്രൂപ്പ് എയില്‍. ഗ്രൂപ്പ് സിയില്‍ ഉറുഗ്വെ, ഇക്വഡോര്‍, ചിലി, ജപ്പാന്‍ എന്നീ ടീമുകള്‍ കളിക്കും.

ജൂണ്‍ 14ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആഥിതേയരായ ബ്രസീല്‍ ബോളീവിയയെ നേരിടും. 15ന് കൊളംബിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ ഗ്രൂപ്പ് മത്സരം. അന്നേ ദിവസം തന്നെ ഗ്രൂപ്പ് എയില്‍ വെനസ്വേല പെറുവിനെ നേരിടും. ജൂണ്‍ 16ന് ഉറുഗ്വേ ഇക്വഡോറിനെ നേരിടും. പതിനേഴിന് ജപ്പാനെതിരെയാണ് ചിലിയുടെ ആദ്യ മത്സരം. രണ്ട് അഥിതി രാജ്യങ്ങളുള്‍പ്പടെ 12 ടീമുകളാണ് കോപ്പയില്‍ ഏറ്റുമുട്ടുന്നത്. ജൂലൈ ഏഴിന് വിഖ്യാതമായ മരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം ജൂണ്‍ 27 മുതല്‍ 29 വരെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. ജൂലൈ രണ്ട്, മൂന്ന് ദിവസങ്ങളിലായി സെമി മത്സരങ്ങളും, ജൂലൈ ആറിന് മൂന്നാം പ്ലേ ഓഫും നടുക്കും.

Follow Us:
Download App:
  • android
  • ios