പതിനെട്ടുകാരനായ മധ്യനിര താരം തോമസ് റോഡ്രിഗസാണ് മരണപ്പെട്ടത്

ടൂര്‍സ്: ഫ്രഞ്ച് ഫുട്ബോളിലെ രണ്ടാംനിര ക്ലബ് ടൂര്‍സ് എഫ്‌സിയുടെ കൗമാര താരം തോമസ് റോഡ്രിഗസിനെ(18) മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച്ച രാത്രി ഉറക്കത്തിനിടെ മധ്യനിര താരമായ റോഡ്രിഗസിന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ്രിഗസിന്‍റെ മരണം ടൂര്‍സ് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. 

വെള്ളിയാഴ്ച്ച രാത്രി നടക്കേണ്ട വലന്‍സീനസുമായുള്ള ടൂര്‍സിന്‍റെ മത്സരം റോഡ്രിഗസിന്‍റെ മരണത്തെ തുടര്‍ന്ന് പ്രഫഷണല്‍ ഫുട്ബോള്‍ ലീഗ് മാറ്റിവെച്ചിട്ടുണ്ട്. തോമസ് റോഡ്രിഗസിനോടുള്ള ആദരസൂചകമായി ലീഗ് 1, ലീഗ് 2 മത്സരങ്ങളില്‍ ഒരു മിനിറ്റ് മൗനമാചരിക്കും.