കൊച്ചി: ദ്രോണാചാര്യ പുരസ്കാര നിര്‍ണയത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നെന്ന് പരിശീലകന്‍ ടി പി ഔസേപ്പ്. തനിക്ക് പുരസ്കാരം കിട്ടാത്തത് രാഷ്ട്രീയബന്ധം ഇല്ലാത്തതിനാലാണെന്നാണ് ഔസേപ്പിന്റെ ആരോപണം. പരിശീലകരുടെ വേദന അവാര്‍ഡ് തീരുമാനിക്കുന്നവര്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധ്യതാ പട്ടികയില്‍ ടി പി ഔസേപ്പ് ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമപട്ടികയില്‍ തഴയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. ദ്രോണാചാര്യ പുരസ്കാരത്തിനായി ഇത് അഞ്ചാം തവണയാണ് ഔസേപ്പ് അപേക്ഷ നൽകുന്നത്.